Image

Malankara Catholic Sunday School & MCCL

Image
Pfr. Santhosh Thomas

Pfr. Santhosh Thomas

Sunday School & MCCL Deutschland Director
"വിശ്വാസ പരിപാലനം"  (MCCL – Malankara Catholic Children’s League)
 "കർത്താവിനോടുള്ള ഭക്തി ജ്ഞാനവും പ്രബോധനവുമാകുന്നു ." (പ്രഭാഷകൻ 1 : 27)
                     ഈ തിരുവചനം ആധാരമാക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭ, വിശ്വാസ പരിപാലനത്തെ സഭയുടെ അടിസ്ഥാന ശുശ്രുഷയായി പരിഗണിക്കുന്നു. "നമുക്ക് ദൈവം ദാനമായി നൽകിയിട്ടുള്ള കുഞ്ഞുങ്ങളെ വേദോപദേശം പഠിപ്പിക്കുകയും, ദൈവ ഭക്‌തിയിൽ വളർത്തുകയും ചെയ്യണമെന്നുള്ളത് തിരുസഭയെ നമ്മുടെ കർത്താവ് ഭരമേല്പിച്ചിട്ടുള്ള പ്രധാന ഉത്തരവാദിത്വവും കടമയും ആകുന്നു ."ഇത് ദൈവദാസനായ മാർ   ഈവാനിയോസ് മെത്രാപ്പോലീത്ത എപ്പോഴും നമ്മെ ഓർമിപ്പിച്ചിരുന്ന കാര്യമാണ്.
                    നമ്മുടെ കുട്ടികളെ വിശ്വാസം പരിശീലിപ്പിക്കുന്നതിന്റെ ഉദ്ധേശ്യം, അവർ നാളത്തെ സഭയെയും, സമൂഹത്തെയും, കുടുംബത്തെയും, വിശ്വാസത്തിലും പാരമ്പര്യത്തിലും നയിക്കേണ്ടവരാണ്. അതായത് ശൈശവത്തിൽ തന്നെ ദൈവത്തെ അറിഞ്ഞ്, സഭയെയും സമൂഹത്തെയും, മനസ്സിലാക്കി, സ്നേഹിച്ചു പ്രവർത്തിക്കുവാനും, വളരുവാനും കുഞ്ഞുങ്ങളെ പ്രാപ്‌തരാക്കുക എന്നതാണ് വിശ്വാസപരിപാലനത്തിന്റെ  ലക്ഷ്യം.
                  മലങ്കര കത്തോലിക്കാ സഭയിലെ എല്ലാ കുട്ടികൾക്കും വേണ്ടിയാണ് വിശ്വാസ പരിപാലന ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. അതിനു് നല്‌കുന്ന സംഘടനാ നാമം MCCL – “Malankara Catholic Children’s League” എന്നാണ്‌. ഒന്നു മുതൽ 12 - വരെ മതബോധനം പഠിക്കുന്ന എല്ലാ കുട്ടികളും ഇതിൽ അംഗങ്ങൾ ആണ്.
ലക്ഷ്യം :
  1. "കുഞ്ഞുങ്ങളെ വേദോപദേശം പഠിപ്പിക്കുകയും, ഭക്തിമാർഗത്തിൽ പരിശീലിപ്പിക്കുകയും, ചെയ്യണമെന്നുള്ളത് നമ്മുടെ കർത്താവ്‌ നമ്മെ ഭരമേല്പിച്ചിട്ടുള്ള പ്രധാന കടമയാകുന്നു." (ആർച്ചു്- ബിഷപ്പ് മാർ ഈവാനിയോസ്)
  2. വിശ്വാസ പരിശീലത്തിന്റെ ബൗദ്ധികമായ അറിവു് പങ്കു വയ്ക്കുന്നതിനുള്ള വഴി, വിശ്വാസത്തിന്റെ പ്രായോഗിക പരിശീലന വേദി ആവിഷ്ക്കരിക്കുന്നു.
  3. ചെറുപ്പകാലം മുതൽ കുഞ്ഞുങ്ങളെ വിശ്വാസത്തിലും, പാരമ്പര്യങ്ങളിലും, അത് മനസ്സിലാക്കി നിലനിർത്തുക.
  4. കുട്ടികളുടെ സഭാത്‌മകവും, പ്രായോഗികവുമായ വിശ്വാസ പരിശീലനത്തിന് ഊന്നൽ നല്‌കുക.
  5. വിശുദ്ധ ബൈബിളിനെ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുക.
  6. വിശുദ്ധ ബൈബിളിലെ വിശുദ്ധ വ്യക്‌തികളുടെ ജീവിത മാതൃകകൾ പഠിപ്പിക്കുക.
  7. വിശ്വാസ പരിശീലനം വഴി, കുട്ടികളുടെ സമഗ്ര വ്യക്‌തിത്വ വളർച്ച രൂപീകരിക്കുക.
  8. കുട്ടികളുടെ ധാർമ്മികവും, ആന്തരികവുമായ രൂപീകരണത്തെ സഹായിക്കുക.
  9. സുവിശേഷാധിഷ്ഠിതവും, സഭാത്‌മകവുമായ ക്രൈസ്‌തവ ജീവിത പരിശീലനം പ്രാപ്യമാക്കുക.
  10. കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കലാ, സാംസ്‌കാരിക തലങ്ങളെ പരിപോഷിപ്പിക്കുക.
  11. നല്ല കുടുംബസ്നേഹികളും, സഭാസ്നേഹികളും, രാജ്യസ്നേഹികളുമായി രൂപപ്പെടുത്തുക.
  12. ഈശോയുടെ സാക്ഷികളായി ജീവിക്കുവാൻ പഠിപ്പിക്കുക.
 പരിശീലന രീതികൾ
  1. Sunday school പാഠ്യപദ്ധതികളും, സംഘടനാ പ്രവർത്തനവും പരസ്പ്പര പൂരകങ്ങളായിരിക്കണം.
  2. വിശ്വാസ പരിശീലനം, വിശ്വാസ പരിശീലന സഭാ കമ്മീഷന്റെ കീഴിലാണ് എപ്പോഴും പ്രവർത്തിക്കേണ്ടത് .
  3. Sunday school അധ്യാപകർ, മാതാപിതാക്കൾ, എന്നിവരുടെ കൂട്ടായ പ്രവർത്തനം എപ്പോഴും Sunday school-നു ജീവൻ നൽകും.
  1. ഇടവകകൾ കേന്ദ്രീകരിച്ചു ഇടവക വികാരിയച്ചൻ മാരുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കി അധ്യാപകരും, മാതാപിതാക്കന്മാരും വിശ്വാസ പരിശീലനത്തിന് നേതൃത്വം നൽകണം.
  2. Sunday school Class കൾ തുടങ്ങുന്നതും അവസാനിക്കേണ്ടതും പ്രാർത്ഥനയോടുകൂടി ആയിരിക്കണം.
  3. Sunday school Class കൾ കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ നല്‌കുവാൻ അധ്യാപകർ പരിശ്രമിക്കണം.
  4. സഹോദരി സഭകൾ, ഇതര മതവിഭാഗങ്ങൾ എന്നിവയെ അപമാനിക്കുന്ന പഠനരീതികൾ ഉപേക്ഷിക്കുന്നത് നല്ലതാണ്.
  5. അത്യാവശ്യ ഘട്ടങ്ങളിലെ വിശ്വാസപരിശീലനം digital മാർഗ്ഗത്തിൽ നടത്താവുന്നതാണ്.
  6. സഭ നിർദ്ദേശിച്ചു തന്നിരിക്കുന്ന വിശ്വാസ പരിപാലന പാഠ പുസ്തകങ്ങൾ വിശ്വാസ പരിശീലനത്തിന് നിർബന്ധമായും ഉറപ്പു വരുത്തണം.
 
ഉപസംഹാരം
                  "ദൈവത്തോടു് ചേർന്നു നില്ക്കുന്നതാണ് എന്റെ ആനന്ദം, ദൈവമായ കർത്താവിൽ ഞാൻ അഭയം പ്രാപിക്കുന്നു. അവിടുത്തെ പ്രവർത്തികളെ ഞാൻ പ്രഘോഷിക്കും" (Psalm 73:28)  ഈ വിശ്വാസത്തോടെ, പ്രാർത്ഥിക്കുവാനും, ജീവിക്കുവാനും, പ്രവർത്തിക്കുവാനും നമ്മുടെ കുഞ്ഞുങ്ങളെ ഒരുക്കുന്നതാവട്ടെ നമ്മുടെ വിശ്വാസ പരിശീലന പരിപാലനം. ഈ ദൗത്യത്തിൽ നമുക്ക് ഒന്നു ചേർന്ന് കൈകോർക്കാം. ജർമ്മനിയിലെ നമ്മുടെ എല്ലാ ഇടവകകളിലും, വിശ്വാസ പരിശീലനം അടിസ്ഥാന ദൗത്യമാകട്ടെ. അതിനായി എല്ലാ വികാരിമാരെയും, മാതാപിതാക്കളെയും ഞാൻ ആഹ്വാനം ചെയ്യുന്നു. അതിനായി പ്രിയ മാതാപിതാക്കൾ നിങ്ങളുടെ കുഞ്ഞുങ്ങളെ എല്ലാ വിശുദ്ധ കുർബാനകളിലും മുടങ്ങാതെ പങ്കെടുപ്പിക്കുമല്ലൊ. കുടുംബത്തിലെ മുടങ്ങാതെയുള്ള കുടുംബ പ്രാർത്ഥന, കൂട്ടായ്‌മ എന്നിവയിൽ, നമ്മുടെ കുഞ്ഞുങ്ങളെ ബോധപൂർവം പങ്കെടുപ്പിക്കുക വഴി, ദാനമായി ദൈവം നിങ്ങൾക്ക് നൽകിയ മക്കളെ ദൈവ ഭക്‌തിയിലും, ഭയത്തിലും, ദൈവ ചിന്തയിലും വളർത്തുവാൻ നിങ്ങൾക്ക് സാധിക്കട്ടെ.
                 കുട്ടികളുടെ വിശ്വാസ പരിശീലനം എന്ന ശ്രേഷ്‌ഠമായ ദൗത്യത്തിൽ ത്യാഗപൂർവം പങ്കെടുക്കുവാൻ മുന്നോട്ടു വന്നിരിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുകയും, സഭയുടെ നാമത്തിൽ നന്ദി പറയുകയും ചെയ്യുന്നു.
എല്ലാവരുടെയും പ്രാർത്ഥനാ പരമായ സഹായസഹകരണങ്ങൾ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചുകൊണ്ട്,

Pfr. Santhosh Thomas Koickal
Director,
Sunday school, Malankara Catholic Church
Germany                                                                                                24.08.2021
Dieses Apostolat ist für die Kinder der Syro Malankarischen Katholischen Gemeinden und hat sich dazu verpflichtet sie ihrer malankarischen katholischen Identität, in ihrer christlichen Berufung und in ihrer Verantwortung gegenüber ihrer Familie, ihrer Kirche und Gesellschaft besonders zu schulen und zu sensibilisieren. Den Kindern wird geholfen, eine besondere Liebe und Wertschätzung für die Syro-Malankarischen katholischen Traditionen und Spiritualität zu entwickeln.